ജോക്കോ റെക്കാഡോടെ മുന്നോട്ട്

Sunday 31 August 2025 2:44 AM IST

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച് നാലാം റൗണ്ടിൽഎത്തി. മൂന്നാം റൗണ്ടിൽ ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ നാല് റൗണ്ട് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് ജോക്കോയുടെ മുന്നേറ്റം. സ്കോർ 6-4,6-7,6-2,6-3. ഹാർഡ് കോർട്ടിൽ പ്രധാന ടൂർണമെന്റിൽ ജോക്കോയുടെ 192-ാം ജയമായിരുന്നു ഇത്. ഹാർഡ് കോർട്ടിൽ ഏറ്റവും കൂടുതൽ ജയം നേടുന്ന താരമെന്ന റെക്കാഡ് ഫെഡററെ മറികടന്ന് ജോക്കോ സ്വന്തമാക്കി.

നിഹാലിന് ജയം

ഫുജൈറ: ഗ്ലോബൽ സൂപ്പർ സ്റ്റാഴ്സ് ചെസിൽ മലയാളി താരം നിഹാൽ സരിന് ജയം. റുമേനിയൻ ഗ്രാൻഡ് മാസ്റ്റർ അലക്സാണ്ടർ മോട്ടിലേവ് മായുള്ള കടുത്ത പോരാട്ടത്തിൽ സ്ലാവ് ഡിഫൻസിലാണ് ഗെയിം പുരോഗമിച്ചത്. എഴുപതാം നീക്കത്തിൽ നിഹാൽ ജയം സ്വന്തമാക്കി.