ധർണ്ണാ നടത്തി
Sunday 31 August 2025 5:24 AM IST
എടപ്പാൾ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരായി കെ. സി.ഇ.എഫ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ.ആർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: സിദ്ധിഖ് പന്താവൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.സി.ഇ.എഫ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ആർ. സോമവർമ, വനിതാ ഫോറം ജില്ലാ ചെർപേഴ്സൺ പി .സവിത എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി രാജാറാം സംഘടന സന്ദേശം നൽകി.