മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി, സംഭവം ആലപ്പുഴയിൽ
Sunday 31 August 2025 4:51 PM IST
ആലപ്പുഴ: മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തി. ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാനായ കരുനാഗപ്പളളി സ്വദേശി മണികണ്ഠനെ ആദ്യം കുത്തിയത്. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ മറ്റൊരു പാപ്പാനെ കൂടി ആന വീണ്ടും കുത്തി.
സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയാണ് ഹരിപ്പാട് സ്കന്ദൻ. ആനയെ മദപ്പാടിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചുമാറ്റുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്.