ദ്രാവിഡിന്റെ രാജിക്ക് പിന്നിലെ കാരണം, മറ്റൊരു യുവ താരത്തെ നായകനാക്കാനുള്ള മാനേജ്മെന്റിന്റെ മടി

Sunday 31 August 2025 5:57 PM IST

മുംബയ്: 2026 ഐപിഎൽ സീസണിന് മുമ്പ് തന്നെ രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് രാജിവച്ചത് ടീം നായകസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമെന്ന് റിപ്പോർട്ട്. ഫ്രാഞ്ചൈസിയിൽ മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്ക് പറ്റിയപ്പോൾ പകരം ക്യാപ്ടനായത് പരാഗായിരുന്നു. എന്നാൽ പരാഗിന്റെ നായകസ്ഥാനത്തെക്കുറിച്ച് ദ്രാവിഡിന് സംശയങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പ്രത്യേകിച്ച് നിലവിലെ ക്യാപ്ടനായ സഞ്ജു സാംസൺ ടീം വിടാൻ സാദ്ധ്യതയുള്ളതിനാൽ അടുത്ത സീസണിൽ രാജസ്ഥാനു വേണ്ടി കളിക്കില്ലെന്ന് സാംസൺ ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. മാത്രമല്ല ദ്രാവിഡിന്റെ എതിർപ്പുകൾക്കിടയിലും പരാഗിനെ പിന്തുണയ്ക്കാനാണ് മാനേജ്‌മെന്റ് താൽപ്പര്യപ്പെടുന്നത്.

റിയാൻ പരാഗിന്റെ നായകസ്ഥാനത്തോടുള്ള ദ്രാവിഡിന്റെ വിയോജിപ്പാണ് അദ്ദേഹം സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. മാത്രമല്ല കഴിഞ്ഞ ഐപിഎൽ സീസണിൽ ദ്രാവിഡുമായി കൂടിയാലോചിക്കാതെ സഞ്ജുവിന് പകരക്കാരനായി പരാഗിനെ കൊണ്ടുവരാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനവും പിരിമുറുക്കം വർദ്ധിപ്പിച്ചു.