ഇൻസോൾവൻസി നിയമ സമ്മേളനം
Monday 01 September 2025 12:54 AM IST
കൊച്ചി: കേരള ഇൻസോൾവൻസി പ്രൊഫഷണൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇൻസോൾവൻസി നിയമത്തെക്കുറിച്ചുള്ള ഏകദിന സമ്മേളനം സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോറം ചെയർമാൻ പി.ടി ജോയ് അദ്ധ്യക്ഷത വഹിച്ചു. ഐ.ബി.ബി.ഐ എക്‌സിക്യുട്ടീവ് ഡയറക്ടർ ജിതേഷ് ജോൺ, ഐ.സി.എം.ഐ.ഐ എം.ഡി. ജി.എസ്. നരസിംഹ പ്രസാദ്, സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ ജോർജ് കോര, സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ സെന്തിൽകുമാർ, കെ.ഐ.പി.എഫ് വൈസ് ചെയർമാൻ ഷോൺ ജെഫ് ക്രിസ്റ്റഫർ, സെക്രട്ടറി ടി.എം. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.