സിനഡ് സർക്കുലറിൽ പ്രതിഷേധം
Monday 01 September 2025 12:01 AM IST
കൊച്ചി: സിനഡിന് ശേഷം സിറോമലബാർ സഭ പുറപ്പെടുവിച്ച സർക്കുലറിൽ ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികരെ അഭിനന്ദിച്ചപ്പോൾ അനുസരിക്കാത്ത വൈദികർക്കെതിരെ മൗനം പാലിച്ചത് അപലപനീയമാണെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ആരോപിച്ചു. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു ഏകീകൃത കുർബാന അർപ്പിക്കണമെന്ന തീരുമാനം അനുസരിക്കാത്ത 190 വൈദികരും 50ൽപ്പരം ഇടവകകളും അതിരൂപതയിലുണ്ട്. എറണാകുളം ബസിലിക്കയിൽ കുർബാന ആരംഭിക്കുന്നത് പ്രഖ്യാപിക്കാത്ത സിനഡ് വെറും പാഴ്‌വേലയാണെന്ന് സമിതി ആരോപിച്ചു. യോഗത്തിൽ ഭാരവാഹികളായ മത്തായി മുതിരേന്തി, വിത്സൻ വടക്കുഞ്ചേരി, കുര്യാക്കോസ് പഴയമഠം, ജിമ്മി പുത്തിരിക്കൽ എന്നിവർ പങ്കെടുത്തു.