സാധാരണക്കാർക്ക് പ്രാപ്യമാകണം

Monday 01 September 2025 12:15 AM IST
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മെഡിക്കോൺ കോൺഫറൻസ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആരോഗ്യമേഖലയിലെ അതിനൂതന സൗകര്യങ്ങൾ സാധാരണക്കാർക്കും പ്രാപ്യമാകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഭാംഗങ്ങൾക്കായി സംഘടിപ്പിച്ച മെഡിക്കോൺ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ചർച്ചകൾ വേണമെന്നും കാതോലിക്ക ബാവ പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ക്യാൻസറിനെ ചെറുക്കാൻ കഴിയുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.