തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങി രണ്ട്  വിദ്യാർത്ഥികളെ  കാണാതായി, തെരച്ചിൽ

Sunday 31 August 2025 7:21 PM IST

തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. അഞ്ചരയോടെയാണ് സംഭവം നടന്നത്. പ്ലസ്ടു വിദ്യാർത്ഥികളായ നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. കണിയാപുരം സ്വദേശികളായ അ‌ഞ്ചംഗ സംഘമാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിൽ മൂന്നുപേർ തിരയിൽ അകപ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി.

ആസിഫിനെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് രണ്ടുപേർക്കായുള്ള തെരച്ചിൽ നടക്കുകയാണ്. ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഠിനംകുളം പൊലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തെരച്ചിൽ നടത്തുന്നത്.