'ഓർമ്മിക്കാൻ ഒരോണം 2025'

Sunday 31 August 2025 7:44 PM IST

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓണം വിപണന പ്രദർശനമേള 'ഓർമ്മിക്കാൻ ഒരോണം 2025' അത്താണിയിൽ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വി. പ്രദീഷ് അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് താരാ സജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.വി. ജയദേവൻ, റോസി ജോഷി, എം.ജെ. ജോമി, സി.എം. വർഗീസ്, ടി.എ. ഷബീറലി, ആനി കുഞ്ഞുമോൻ, ദിലീപ് കപ്രശ്ശേരി, സി.കെ. കാസിം, വി.ടി. സലീഷ്, ഷെറൂബി സെലസ്റ്റിന, അമ്പിളി ഗോപി, റൈജി സിജോ, അമ്പിളി അശോകൻ എന്നിവർ സംബന്ധിച്ചു. സെപ്റ്റംബർ നാല് വരെ നീളുന്ന മേളയിൽ വിവിധ വിഭാഗങ്ങളുടെ സംഗമങ്ങളും തദ്ദേശീയരായ സ്ത്രീ സംരംഭകരുടെ ഉത്പ്പന്നങ്ങൾ, പരമ്പരാഗത കൈത്തൊഴിൽ ഉത്പ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.