അരിയിട്ട പാറയിൽ ചിത്രകലാ ക്യാമ്പ്

Monday 01 September 2025 12:19 AM IST

ചീമേനി: ചിത്രകാർ കേരള, വള്ളിപ്പിലാവ് യുവധാര ക്ലബ്ബിന്റെ സഹകരണത്തോടെ ചീമേനിക്കടുത്തുള്ള അരിയിട്ടപാറയിൽ നടത്തിയ "പള്ളം" ചിത്രകലാ ക്യാമ്പ് ചലച്ചിത്ര സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു. നാല്പതോളം ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന്റെ നിയന്ത്രണത്തിൽ നടന്ന ചിത്രകലാ ക്യാമ്പിൽ നിരവധി പരിസ്ഥിതി പ്രവർത്തകരും ഒപ്പം ചേർന്നു. കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എ.ജി അജിത്ത് കുമാർ മുഖ്യാതിഥിയായി. രാജേന്ദ്ര നല്ലൂർ അദ്ധ്യക്ഷനായി. പരിസ്ഥിതി ഗവേഷകൻ വി.സി ബാലകൃഷ്ണൻ, ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരം, പി.സി പ്രഥുൽ, സി.കെ മനോജ്, നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകര, സി. രവീന്ദ്രൻ, ജയേഷ് പാടിച്ചാൽ എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ സമാപന പരിപാടി ദേശീയ ശിശുക്ഷേമസമിതി എക്സിക്യൂട്ടീവ് അംഗം എസ്.ഐ സത്യപാലൻ ഉദ്ഘാടനം ചെയ്തു.