കെ.എസ്.ടി.ഡബ്ല്യു.യു യൂണിറ്റ് സമ്മേളനം
Monday 01 September 2025 12:15 AM IST
കാസർകോട്: കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) കാസർകോട് യൂണിറ്റ് സമ്മേളനം കോ- ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഹാളിൽ കെ.പി.സി.സി അംഗം വി.പി. റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.എൻ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ജോൺ, ജില്ലാ പ്രസിഡന്റ് ജലീൽ മല്ലം, ജില്ലാ സെക്രട്ടറി എ. മധു, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.വി പത്മനാഭൻ, പി.പി സുധീർ, സി. മധു, സജീവൻ, അജയൻ കൂർമ്മ, ഒ.ജി എബ്രഹാം എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നരേന്ദ്രൻ സ്വാഗതവും യൂണിറ്റ് ട്രഷറർ പി.ടി രഞ്ജിത്ത് നന്ദിയും പറഞ്ഞു. ജീവനക്കാരുടെ ഡി.എ കുടിശിക ഉടൻ അനുവദിക്കുക, അശാസ്ത്രീയ ഡ്യൂട്ടി പാറ്റേൺ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.