അക്ഷരശ്രീയുടെ  ഉദ്ഘാടനം

Sunday 31 August 2025 9:34 PM IST

പെരുമ്പാവൂർ: വെങ്ങോല തുരുത്തിപ്ലി സെന്റ്.മേരീസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് വളന്റിയേഴ്സിനുള്ള വിദ്യാഭ്യാസ ധനസഹായപദ്ധതിയായ അക്ഷരശ്രീയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. എസ്.സുരേഷ് നിർവഹിച്ചു . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും എൻ.എസ്.എസിൽ പ്രവർത്തനമികവ് കാഴ്ചവയ്ക്കുന്നതുമായ വളന്റിയേഴ്സിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടധനസഹായം എൻ.എസ്.എസ് വളന്റിയർ സെക്രട്ടറിമാരും പ്രോഗ്രാം ഓഫീസർമാരും ചേർന്ന്, കോളേജ് മാനേജർ ബേസിൽ വർഗീസ്, വൈസ് പ്രിൻസിപ്പൽ ഫാ. എബിൻ കെ. ഏല്യാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പാളിന് കൈമാറി.