എൻ.സി.സി വാർഷിക ദശദിന ക്യാമ്പ്
Monday 01 September 2025 12:27 AM IST
കാഞ്ഞങ്ങാട്: എൻ.സി.സി. 32 കേരള ബറ്റാലിയന്റെ വാർഷിക ദശദിന ക്യാമ്പ് പടന്നക്കാട് നെഹ്റു കോളേജിൽ ആരംഭിച്ചു. കമാൻഡന്റ് കേണൽ വികാസ് ജെയിൻ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി കമാൻഡന്റ് ലഫ്റ്റനന്റ് കേണൽ ടി.വി അനുരാജ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് അഡ്ജുട്ടന്റ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്, സുബേദാർ മേജർ ഡി.വി.എസ് റാവു എന്നിവർ സംസാരിച്ചു. കണ്ണൂർ-കാസർകോട് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് അഞ്ഞൂറ് കാഡറ്റുകളാണ് ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഡ്രിൽ, ആയുധ ഉപയോഗം, ഫയറിംഗ്, മാപ്പ് റീഡിംഗ് എന്നിവയിൽ പരിശീലനം നൽകും, സൈബർ ബോധവത്കരണം, പ്രഥമ ശുശ്രൂഷ, ട്രാഫിക്ക് നിയമ ബോധവത്കരണം, വ്യക്തിത്വ വികസനം, പെരിങ്ങോം സി.ആർ.പി.എഫിന്റെ ആയുധ പ്രദർശനം, എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പരിശീലനം തുടങ്ങിയ ക്ലാസുകളും സംഘടിപ്പിക്കും. ഏഴിന് സമാപിക്കും.