നീന്തൽ പരിശീലനം
Monday 01 September 2025 1:52 AM IST
ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് താനിക്കുന്ന് ഗവ.എൽപി സ്‌കൂളിലെ കുട്ടികൾക്കുള്ള നീന്തൽ പരിശീലന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിതാ ജോസഫ് ഉദ്ഘാടനം ചെയ്തു. പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രി അദ്ധ്യക്ഷത വഹിച്ചു. 2018ലാണ് ജനകീയ കൂട്ടായ്മയിൽ സ്‌കൂളിൽ നീന്തൽക്കുളംനിർമ്മിച്ചത്. നീന്തലറിയാത്തതിന്റെ പേരിലുള്ള ദുരന്തങ്ങൾ ഒഴിവാക്കുകയെന്നതായിരുന്നു ലക്ഷ്യം. എം.മുരളി, എസ്.ജിസ്ന, സി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ, പി.ടി.എ പ്രസിഡന്റ് കെ.പി.വിജേഷ്, പ്രധാനാദ്ധ്യാപകൻ ടി.മോഹനൻ എന്നിവർ സംസാരിച്ചു.