മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ശിശു മരിച്ചു
Monday 01 September 2025 12:35 AM IST
ചിറ്റൂർ: പോഷകാഹാരക്കുറവ് നേരിടുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ-സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്‌കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പ് കുഞ്ഞ് മരണപ്പട്ടു. രണ്ട് വർഷം മുമ്പ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും ഇതേ രീതിയിലാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.