രാഹുലിന്റെ രാജി ആവശ്യം എന്ത് യുക്തിയുടെ പേരിൽ:എം.എം.ഹസൻ

Monday 01 September 2025 12:07 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്നത് എന്ത് യുക്തിയുടെ പേരിലാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. കെ.പി.സി.സി ഭവനസന്ദർശനത്തിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി വഴുതക്കാട് ബൂത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് മുഖ്യമന്ത്രിയും പൊലീസുമെന്നും ഹസൻ പരിഹസിച്ചു. രാഹുലിനെതിരെ പരാതിക്കാരുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ പൊലീസിന് അന്വേഷിച്ചിറങ്ങേണ്ട ഗതികേടാണ്. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാർട്ടി സ്ത്രീപക്ഷ നിലപാടിനെക്കുറിച്ച് സംസാരിക്കരുത്. പരാതികൾ ഇല്ലാത്ത ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്.ആരോപണം വന്ന് മണിക്കൂറുകൾക്കുള്ളിൽ രാഹുലിനെതിരെ കോൺഗ്രസ് നടപടിയെടുത്തു. സ്വന്തം മുന്നണിയിൽ ഉള്ളവർക്കെതിരെ ആരോപണം വന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി അതിനെപ്പറ്റി അന്വേഷിച്ചോ?

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രാഹുലിനെ പാർട്ടി വിലക്കിയിട്ടില്ല. പങ്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം.

ഷാഫി പറമ്പിലിനെ തടഞ്ഞാൽ കൈയുംകെട്ടി നോക്കിനിൽക്കില്ല. ഇവിടെ കോൺഗ്രസിന്റെ യുവജന സംഘടനകൾ ഉണ്ട്, യൂത്ത് കോൺഗ്രസ് ഉണ്ട്. ചെയ്യാത്ത കാര്യത്തിനാണ് ഷാഫി പറമ്പിലിനെ വഴിയിൽ തടഞ്ഞ് ആക്രമിച്ചതെന്നും ഹസൻ പറഞ്ഞു.

രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ജ​ന​പ്രീ​തിഉ​യ​രു​ന്നു, പ്ര​ധാ​ന​ ​മ​ന്ത്രി​യു​ടേ​ത് ​ഇ​ടി​യു​ന്നു​:​ ​എ.​കെ.​ആ​ന്റ​ണി

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ജ​ന​പ്രീ​തി​ ​ഓ​രോ​ ​ദി​വ​സ​വും​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​യം​ഗം​ ​എ.​കെ.​ആ​ന്റ​ണി.​ ​രാ​ജ്യം​ ​ഭ​രി​ക്കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​ജ​ന​പ്രീ​തി​ ​ദി​വ​സം​ ​ക​ഴി​യും​ ​തോ​റും​ ​ഓ​ഹ​രി​ ​മാ​ർ​ക്ക​റ്റി​ൽ​ ​വി​ല​യി​ടി​യു​ന്ന​ത് ​പോ​ലെ​ ​കു​ത്ത​നെ​ ​ഇ​ടി​യു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​അ​ധി​കാ​ര​ത്തി​ന​ടു​ത്ത് ​എ​ത്തി​യെ​ന്നും​ ​ആ​ന്റ​ണി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

'​'​ക​രു​തി​യ​തി​നേ​ക്കാ​ൾ​ ​ത​ക​ർ​ന്ന​ ​നി​ല​യി​ൽ,​ ​അ​വ​ൾ​ "

രാ​ഹു​ൽ​ ​വി​വാ​ദ​ത്തി​ലെ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ദു​ര​വ​സ്ഥ​ ​വി​വ​രി​ച്ച് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്തക

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ​നി​ർ​ബ്ബ​ന്ധി​ക്കു​ന്ന​താ​യി​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​പു​റ​ത്തു​ ​വ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ഇ​ര​യാ​യ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ദ​യ​നീ​യ​സ്ഥി​തി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ ​ല​ക്ഷ്മി​പ​ദ്മ. ക​രു​തി​യി​രു​ന്ന​തി​നേ​ക്കാ​ൾ​ ​ത​ക​ർ​ന്ന​ ​ഒ​രാ​ളെ​യാ​ണ് ​താ​ൻ​ ​ക​ണ്ട​തെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​അ​വ​ർ​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.​ ​ആ​വ​ശ്യ​ത്തി​ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചി​ട്ടും​ ​ഉ​റ​ക്കം​ ​ല​ഭി​ച്ചി​ട്ടും​ ​ദി​വ​സ​ങ്ങ​ളാ​യി​ട്ടു​ണ്ട്.​ ​അ​വ​ളെ​ ​കാ​ണാ​ൻ​ ​തീ​രു​മാ​നി​ച്ച​തും​ ​ക​ണ്ട​തും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ ​എ​ന്ന​ ​നി​ല​യ്ക്ക​ല്ല.​ ​അ​വ​ളെ​ ​കേ​ട്ട​പ്പോ​ഴും​ ​തെ​ളി​വു​ക​ൾ​ ​ക​ണ്ട​പ്പോ​ഴും​ ​പു​റ​ത്തു​ ​വ​ന്ന​തി​നേ​ക്കാ​ൾ​ ​എ​ത്ര​യോ​ ​ഭീ​ക​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് ​തോ​ന്നി.​ ​അ​ശാ​സ്ത്രീ​യ​ ​ഗ​ർ​ഭ​ച്ഛി​ദ്ര​വും​ ​തു​ട​ർ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളും​ ​വ​ല്ലാ​തെ​ ​ത​ക​ർ​ത്തി​ട്ടു​ണ്ട്.​ ​ഓ​രോ​ ​മ​ണി​ക്കൂ​റി​ലും​ ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ളും​ ​അ​റി​യു​ന്നു​ണ്ട്.​ ​കു​ടും​ബ​വും​ ​ക​ടു​ത്ത​ ​മ​നോ​വി​ഷ​മ​ത്തി​ലാ​ണ്.​ ​അ​വ​ളെ​ ​ക്രൂ​ര​മാ​യി​ ​ഉ​പ​ദ്ര​വി​ച്ച​വ​രെ​ ​മാ​നേ​ജ് ​ചെ​യ്യാ​ൻ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന് ​ഇ​പ്പോ​ഴും​ ​ക​ഴി​യു​ന്നു​ണ്ടെ​ന്നും​ ​ല​ക്ഷ്മി​പ​ദ്മ​ ​പ​റ​ഞ്ഞു. അ​വ​ൾ​ ​എ​ന്തു​ ​പ​രാ​തി​ ​കൊ​ടു​ത്താ​ലും​ ​ഒ​പ്പ​മു​ണ്ടാ​വു​മെ​ന്ന​ ​ഉ​റ​പ്പു​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ഐ​ഡ​ന്റി​റ്റി​ ​പു​റ​ത്തു​വ​രു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​എ​ല്ലാ​വ​രും​ ​ശ്ര​മി​ക്ക​ണ​മെ​ന്നും​ ​ല​ക്ഷ്മി​പ​ദ്മ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.