അയ്യപ്പസംഗമത്തിന് മുൻപ് യുവതീപ്രവേശന നിലപാട് തിരുത്തണം: രാജീവ് ചന്ദ്രശേഖർ

Monday 01 September 2025 12:00 AM IST

തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ വാദിച്ച നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പസംഗമത്തിന് മുൻപ് തിരുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബോ‌ർഡിന്റെ മുൻ ചെയ്തികൾ വിശ്വാസികൾ മറന്നെന്ന് കരുതരുത്. ബോർഡിനും സർക്കാരിനും അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സുപ്രീം കോടതിയിൽ പുതിയ നിലപാട് അറിയിക്കണം. അതേസമയം ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ചുകൊണ്ടും ക്ഷേത്രപരിശുദ്ധി നിലനിറുത്തിക്കൊണ്ടും വികസന പ്രവർത്തനങ്ങൾക്കാണ് അയ്യപ്പസംഗമം എങ്കിൽ പിന്തുണയ്ക്കാമെന്ന എൻ.എസ്.എസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. യുവതീപ്രവേശനം ഭക്തർ ഇഷ്ടപ്പെടുന്നില്ലെന്ന എസ്.എൻ.ഡി.പി നിലപാടും കണക്കിലെടുക്കണം. മറ്ര് ഹൈന്ദവ സംഘടനകളുടെ ആശങ്കകളും പരിഹരിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ആ​ഗോ​ള​ ​അ​യ്യ​പ്പ​സം​ഗ​മം​ ​സ​ർ​ക്കാ​രി​ന്റെ പ്രാ​യ​ശ്ചി​ത്തം​:​ ​കെ.​സി​ ​വേ​ണു​ഗോ​പാൽ

ആ​ല​പ്പു​ഴ​:​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മം​ ​ശ​ബ​രി​മ​ല​യി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്രാ​യ​ശ്ചി​ത്ത​മെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​വി​ശ്വാ​സി​ക​ളെ​ ​വേ​ദ​നി​പ്പി​ച്ച​ ​സം​ഭ​വ​ങ്ങ​ളാ​ണ് ​ക​ഴി​ഞ്ഞ​ ​കാ​ല​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​പി​ന്നി​ലാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ത​ന്നെ​ ​രം​ഗ​ത്തി​റ​ങ്ങി​യ​ത് ​പ്രാ​യ​ശ്ചി​ത്തം​ ​തീ​ർ​ക്കാ​നാ​ണ്. അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ലെ​ ​രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കാ​നി​ല്ല.​ ​അ​യ്യ​പ്പ​ൻ​മാ​രെ​ ​ദ്രോ​ഹി​ച്ച​ ​ച​രി​ത്ര​മാ​ണ് ​സ​ർ​ക്കാ​രി​നു​ള്ള​ത്.​ ​ഈ​ശ്വ​ര​ ​വി​ശ്വാ​സി​ക​ളാ​യ​ ​സം​ഘ​ട​ന​ക​ൾ​ ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​ത് ​സ്വാ​ഭാ​വി​ക​മെ​ന്നും​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​ശ​ബ​രി​മ​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്ന​തി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ബീ​ഹാ​റി​ൽ​ ​ഇ​ന്ത്യ​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ജ​ന​കീ​യ​ ​മു​ന്നേ​റ്റം​ ​ന​ട​ക്കു​ക​യാ​ണ്.​ ​മോ​ദി​ക്ക് ​പ്ര​തി​ക​രി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​വി​ഷ​യം​ ​കേ​ര​ള​ത്തി​ലെ​ ​നേ​തൃ​ത്വം​ ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.