റേഷൻ കടകൾ വഴി ഇനി പാസ്പോർട് അപേക്ഷിക്കാം

Monday 01 September 2025 12:27 AM IST

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്തെ​ ​കെ​ ​സ്റ്റോ​ർ​ ​ആ​ക്കു​ന്ന​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​ഇ​നി​ ​മു​ത​ൽ ​പാ​സ്‌​പോ​ർ​ട്ടി​ന്റെ​ ​അ​പേ​ക്ഷ​യും​ ​ന​ൽകാ​നാ​കു​മെ​ന്ന് ഭ​ക്ഷ്യ​ ​സി​വി​ൽ​ ​സ​പ്ലൈ​സ് ​മ​ന്ത്രി​ ​ജി​.ആ​ർ.അ​നി​ൽ.കെ​ ​സ്റ്റോ​റു​ക​ളി​ൽ​ ​അ​ക്ഷ​യ​ ​സെ​ന്റ​റു​ക​ൾ​ ​വ​ഴി​യു​ള്ള​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ആ​ധാ​ർ ​സേ​വ​ന​ങ്ങ​ൾ,​ ​പെ​ൻ​ഷ​ൻ ​സേ​വ​ന​ങ്ങ​ൾ,​ ​ഇ​ൻ‍​ഷു​റ​ൻസ് ​സേ​വ​ന​ങ്ങ​ൾ,​ ​ടി​ക്ക​റ്റ് ​ബു​ക്കി​ംഗ് ​തു​ട​ങ്ങി​യ​ ​സേ​വ​ന​ങ്ങ​ളെ​ല്ലാം​ ​ഇ​നി​ ​കെ​-​സ്റ്റോ​ർ​ ​വ​ഴി​ ​ല​ഭ്യ​മാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.തി​രു​വ​ന​ന്ത​പു​രം​ ​മ​ഞ്ചാ​ടി​മൂ​ട് ​കെ​ ​സ്റ്റോ​ർ‍​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.10,000​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​ബാ​ങ്കി​ങ് ​സേ​വ​ന​ങ്ങ​ൾ‍​ ​കെ​-​സ്റ്റോ​ർ‍​ ​വ​ഴി​ ​ന​ട​ത്താ​ൻ‍​ ​സാ​ധി​ക്കും.​ ​അ​ഞ്ച് ​കി​ലോ​യു​ടെ​ ​ചോ​ട്ടു​ ​ഗ്യാ​സ് ​സി​ലി​ൻഡ​റും​ ​മി​ൽമ​ ​ഉ​ൽപ​ന്ന​ങ്ങ​ളും​ ​കെ​-​സ്റ്റോ​ർ‍​ ​വ​ഴി​ ​ല​ഭി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ 2300ലധികം റേഷൻ കടകള്‍ നിലവിൽ കേരളത്തില്‍ കെ സ്റ്റോര്‍ ആയിട്ടുണ്ട്. ഓണം കഴിയുമ്പോള്‍ 14000 റേഷന്‍ കടകള്‍ കൂടി ‘കെ സ്റ്റോര്‍’ ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു