വിപണി വികസിപ്പിക്കാൻ അശോക് ലൈലാൻഡ്

Monday 01 September 2025 12:38 AM IST

കൊച്ചി:: ഹിന്ദുജ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ അശോക് ലൈലാൻഡ് തിരുവനന്തപുരത്ത് ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്കായി പുതിയ ഡീലർഷിപ്പ് തുറന്നു. കേരളത്തിലെ ആറാമത്തെ ലൈറ്റ് കൊമേഴ്സ്യൽ വാഹന ഡീലർഷിപ്പാണ്. പുതിയ ചാനൽ പാർട്ട്‌ണറായ ക്യാപിറ്റൽ ട്രക്കുകൾക്ക് തിരുവനന്തപുരം വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളിൽ സെയിൽസ്, സർവീസ്, സ്‌പെയേഴ്സ് എന്നിവയ്ക്ക് സൗകര്യമുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഉറപ്പാക്കാൻ നൂതന ഉപകരണങ്ങൾ, 10 ക്വിക്ക് സർവീസ് ബേകൾ, അത്യാധുനിക സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ ബഡാ ദോസ്ത്, ദോസ്ത്, സാഥി, പാർട്ട്‌ണർ, എംഐടിആർ എന്നിവ ഉൾപ്പെടുന്ന വിവിധ ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്.

തന്ത്രപ്രധാന വിപണിയായ കേരളത്തിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്നും ദോസ്ത്, ബഡാ ദോസ്ത് ശ്രേണികളുടെയും സാഥിയുടെയും മികച്ച വിജയം ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെ തെളിവാണെന്നും അശോക് ലൈലാൻഡ് എൽ.സി.വി ബിസിനസ് മേധാവി വിപ്ലവ് ഷാ പറഞ്ഞു.

ആവേശമാകാൻ സാഥി

പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അശോക് ലൈലാൻഡ് സബ്-2-ടൺ വിഭാഗത്തിൽ പ്രീമിയം എൻട്രി-ലെവൽ എസ്.സി.വിയായ സാഥി മോഡൽ പുറത്തിറക്കി. പുതുതലമുറ 45 എച്ച്.പി എൻജിൻ (110 എൻ..എം ടോർക്ക് ശേഷിയോടെ) പ്രവർത്തിക്കുന്ന സാഥിയ്ക്ക് ഈ വിഭാഗത്തിൽ ഏറ്റവും വലിയ ലോഡിംഗ് ഏരിയയും 1,120 കിലോ ഗ്രാം വരെയുള്ള മികച്ച പേലോഡ് ശേഷിയുമുണ്ട്. എൻട്രി ലെവൽ ചെറു വാണിജ്യ വാഹന വിപണിയെ പുനർ നിർവചിക്കുന്ന സാഥി ഈ രംഗത്ത് ഒരു വഴിത്തിരിവാകും.

ശക്തിയിൽ ഒന്നാമത്

അശോക് ലൈലാൻഡിന്റെ എൽ.സി.വി പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യ വാഹനമാണ് ബഡാ ദോസ്ത്. ഐ2, ഐ3+, ഐ4, ഐ5, ഐ5എക്സ്എൽ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ ലഭ്യമാണ്.

സവിശേഷതകൾ

മികച്ച പവറും മൈലേജും

ഏറ്റവും മികച്ച പേലോഡ് ശേഷി

ലോഡിംഗ് സ്പേസും നൽകുന്ന 80 എച്ച്.പി ബിഎസ്6 എൻജിൻ

നിർമ്മാണം

ബഡാ ദോസ്ത്, ദോസ്ത്, സാഥി, പാർട്ട്‌ണർ, എം.ഐ.ടി.ആർ എന്നീ വാഹനങ്ങൾ അശോക് ലൈലാൻഡിന്റെ അത്യാധുനിക ഹോസൂർ പ്ലാന്റിലാണ് നിർമ്മിക്കുന്നത്.

വില

ബഡാ ദോസ്ത് ഐ3+ എക്സ്‌എൽ

10,75,000 രൂപ മുതൽ

ബഡാ ദോസ്ത് ഐ5

10,45,000 രൂപ മുതൽ

ബഡാ ദോസ്ത് ഐ5എക്‌സ്‌.എൽ

10,85,000 രൂപ മുതൽ