നിസാൻ 'മെഗാ മാഗ്‌നൈറ്റ് ഓണം' ആഘോഷം
കൊച്ചി: ഓണത്തിന് പ്രത്യേക 'മെഗാ മാഗ്‌നൈറ്റ് ഓണം' ആഘോഷവുമായി നിസാൻ മോട്ടോർ ഇന്ത്യ (എൻ.എം.ഐ.പി.എൽ) കേരള വിപണിയിൽ സജീവമാകുന്നു. സാംസ്‌കാരിക ആഘോഷങ്ങൾ, ഉപഭോക്താക്കളുമായുള്ള വിനിമയ പരിപാടികൾ, ആവേശകരമായ പാരിതോഷികങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രചരണ പരിപാടിക്ക് കൊച്ചി ഫോറം മാളിൽ പുതിയ നിസാൻ മാഗ്‌നൈറ്റ് പ്രദർശിപ്പിച്ച് തുടക്കമായി. പ്രത്യേകമായി ബ്രാൻഡ് ചെയ്ത പ്രദർശന വാഹനങ്ങളുടെ റോഡ്ഷോ, കലാപ്രകടനങ്ങൾ, ഓണം മാഗ്‌നൈറ്റ് സ്റ്റാർ ഹണ്ട് ഗെയിം എന്നിവയും ഇതോടൊപ്പമുണ്ട്. ഭാഗ്യവാൻമാരായ മൂന്ന് പേർക്ക് പങ്കാളിക്കൊപ്പം സിംഗപ്പൂരിൽ ഉല്ലാസയാത്രയ്ക്ക് അവസരം ലഭിക്കും, ടെസ്റ്റ്-ഡ്രൈവ് നടത്തുന്നവരിൽ നിന്ന് ലക്കി നറുക്കെടുപ്പിലൂടെ പതിനൊന്ന് പേർക്ക് ഒരു ഗ്രാം സ്വർണ നാണയങ്ങൾ നേടാം. സെപ്തംബർ ആറ് വരെ കേരളത്തിലുടനീളമുള്ള എല്ലാ നിസാൻ ഡീലർഷിപ്പുകളിലും ആഘോഷം നടക്കും. സമാപന ചടങ്ങ് സെപ്തംബർ 10ന് കൊച്ചി നിസാൻ ഷോറൂമിൽ സംഘടിപ്പിക്കും.