9 സീറ്റർ പ്രീമിയം വിംഗർ പ്ലസ് പുറത്തിറങ്ങി
കൊച്ചി: ജീവനക്കാരുടെ ഗതാഗതത്തിനും യാത്രാ, വിനോദ സഞ്ചാര മേഖലകൾക്കായി രൂപകല്പന ചെയ്ത പ്രീമിയം വാഹനമായ 9 സീറ്റർ ടാറ്റ വിംഗർ പ്ലസ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി.
ക്രമീകരിക്കാവുന്ന ആംറെസ്റ്റുകളുള്ള റിക്ലൈനിംഗ് ക്യാപ്‌റ്റൻ സീറ്റുകൾ, യു.എസ്.ബി ചാർജിംഗ് പോയിന്റുകൾ, വ്യക്തിഗത എ.സി. വെന്റുകൾ, വിശാലമായ ലെഗ് സ്‌പേസ് തുടങ്ങിയവയാണ് സവിശേഷതകൾ. വിശാലമായ ക്യാബിനും ലഗേജ് കമ്പാർട്ടുമെന്റും ദീർഘദൂര യാത്രകളിൽ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.
കാറിന്റെ സൗകര്യങ്ങൾ
കാറിന്റെ സുഖ സൗകര്യങ്ങളോടെ യാത്ര ചെയ്യാനും ഡ്രൈവിംഗ് എളുപ്പമാക്കാനും ക്ഷീണം കുറയ്ക്കാനും ഈ വാഹനം സഹായിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റും കൊമേഴ്‌സ്യൽ പാസഞ്ചർ വെഹിക്കിൾ ബിസിനസ് മേധാവിയുമായ ആനന്ദ് എസ് പറഞ്ഞു,
പുതിയ വിംഗർ പ്ലസിന് കരുത്ത് പകരുന്നത് 2.2 ലിറ്റർ ഡൈകോർ ഡീസൽ എൻജിൻ 100 എച്ച്.പി പവറും 200 എൻ.എം ടോർക്കും നൽകുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളീറ്റ് എഡ്‌ജ് കണക്‌ടഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോമും സജ്ജീകരിച്ചിട്ടുണ്ട്.
വിപുലമായ വിപണന, സേവന ശൃംഖല
ഇന്ത്യയിലുടനീളമുള്ള 4,500ലധികം വില്പന, സേവന ടച്ച് പോയിന്റുകളുടെ ശൃംഖലയിലൂടെ വിശ്വസനീയവും കാര്യക്ഷമവുമായ മൊബിലിറ്റി പരിഹാരങ്ങളാണ് ഒരുക്കുന്നതെന്ന് കമ്പനി അറിയിച്ചു.
എക്‌സ്‌ഷോറൂം വില, ന്യൂഡൽഹി
20.60 ലക്ഷം രൂപ മുതൽ