റോയൽ എൻഫീൽഡ് ഗറില്ല 450 പുതിയ നിറത്തിൽ
Monday 01 September 2025 12:44 AM IST
കൊച്ചി: റോയൽ എൻഫീൽഡ് തപസ്വി റേസിംഗുമായി സഹകരിച്ച് പൂനെയിൽ ഗറില്ല 450യുടെ പുതിയ ഷാഡോ ആഷ് കളർവേ അവതരിപ്പിച്ചു. കരുത്തും വേറിട്ട ശൈലിയും ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് അനുയോജ്യമായ ഒലിവ് ഗ്രീൻ ടാങ്കും കറുത്ത ഡീറ്റെയ്‌ലിംഗും ചേർന്ന ഷാഡോ ആഷ് അർബൻ റോഡ്സ്റ്ററിന്റെ ആകർഷകമായ രൂപം ഉപഭോക്താക്കൾക്ക് ആവേശമാകും. ഡാഷ് വേരിയന്റിന്റെ ഭാഗമായ പുതിയ ഡ്യുവൽ ടോൺ കളർവേയിൽ ട്രിപ്പർ ഡാഷും ഉൾപ്പെടുത്തി. പുതിയ 452 സി.സി സിംഗിൾ സിലിണ്ടർ ലിക്വിഡ്കൂൾഡ് ഷെർപ്പ എൻജിനാണ് ഗറില്ല 450ക്ക് കരുത്ത് പകരുന്നത്. ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു.
എക്‌സ്‌ഷോറൂം വില
2,49,000 രൂപ മുതൽ