അഞ്ചലിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു
അഞ്ചൽ പട്ടണത്തിലെ പൊതുസ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമായതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ ദിവസം രാത്രി അഞ്ചൽ ആർ.ഒ. ജംഗ്ഷനിലെ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലുള്ള ഓടയിൽ ഒരു വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം നിക്ഷേപിച്ചത് ശക്തമായ പ്രതിഷേധത്തിന് കാരണമായി. രാത്രിയിൽ പോലും തിരക്കേറിയ അഞ്ചൽ-ആയൂർ റോഡിന്റെ വശത്താണ് ഈ സംഭവം നടന്നത്. വട്ടമൺ പാലം, അഞ്ചൽ ബൈപാസ്, ഗണപതി ക്ഷേത്രത്തിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലും ഇതേ രീതിയിലുള്ള മാലിന്യം തള്ളൽ പതിവായിട്ടുണ്ട്. പൊലീസ് രാത്രികാല പട്രോളിംഗ് നടത്തുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നു.
മാഫിയാ സംഘങ്ങൾ സജീവം
കക്കൂസ് മാലിന്യം ശേഖരിച്ച് തള്ളുന്നതിന് പിന്നിൽ ഒരു മാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ സംഘത്തെ ചോദ്യം ചെയ്യാൻ പോലും നാട്ടുകാർ ഭയപ്പെടുന്നു. മാലിന്യം തള്ളാൻ വരുന്നവർക്ക് ഗുണ്ടാസംഘങ്ങളുടെ സംരക്ഷണവും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഗുരുതരമായ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ .
സ്ഥിരമായി മാലിന്യം തള്ളിയിട്ടും പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല.
കുറ്റവാളികളെ പിടികൂടിയാൽ പോലും എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.
നാട്ടുകാർ