തിരൂർ - ചമ്രവട്ടം പാതയിൽ നവീകരണ പ്രവൃത്തി ആരംഭിച്ചു.

Sunday 31 August 2025 11:59 PM IST
നവീകരണ പ്രവൃത്തി ആരംഭിച്ചു

തി​രൂ​ർ​:​ ​തി​രൂ​ർ​ ​-​ച​മ്ര​വ​ട്ടം​ ​റോ​ഡി​ലെ​ ​ന​വീ​ക​ര​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​ആ​ലി​ങ്ങ​ൽ​ ​മു​ത​ൽ​ ​ച​മ്ര​വ​ട്ടം​ ​ശാ​സ്ത​ ​എ.​യു.​പി​ ​സ്കൂ​ൾ​ ​വ​രെ​യു​ള്ള​ ​ര​ണ്ട​ര​ ​കി​ലോ​മീ​റ്റ​ർ​ ​റോ​ഡാ​ണ് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ന​വീ​ക​രി​ക്കു​ന്ന​ത്.​ അ​ഞ്ചു​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​ആ​ദ്യ​ഘ​ട്ട​ത്തി​ന്റെ​ ​ന​വീ​ക​ര​ണം.​ ​ച​മ്ര​വ​ട്ടം​ ​ഭാ​ഗ​ത്ത് ​റോ​ഡി​ൽ​ ​കു​ഴി​ക​ൾ​ ​രൂ​പ​പ്പെ​ട്ട​ത് ​വ​ലി​യ​ ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​താ​ൽ​ക്കാ​ലി​ക​മാ​യി​ ​അ​ട​ച്ചി​രു​ന്നു.​ ​ആ​ലി​ങ്ങ​ൽ​ ​മു​ത​ൽ​ ​ച​മ്ര​വ​ട്ടം​ ​വ​രെ​യു​ള്ള​ ​റോ​ഡി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളും​ ​ത​ക​രു​ന്ന​ത് ​ഭാ​രം​ ​താ​ങ്ങാ​ൻ​ ​ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്ന് ​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​പ​ഠ​ന​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു​ .​ ​വ​യ​ൽ​ ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ​ ​വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​തും​ ​കാ​ര​ണ​മാ​ണ്.​ ​ഭാ​ര​വാ​ഹ​ന​ങ്ങ​ളെ​ ​വ​ഹി​ക്കാ​നു​ള്ള​ ​ശേ​ഷി​യും​ ​റോ​ഡി​നി​ല്ല.​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​പ്ര​വൃ​ത്തി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​റോ​ഡി​നെ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണ​വും കൂടി.​ ​ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​റോ​ഡി​ന്റെ​ ​ത​ക​ർ​ച്ച​യ്ക്ക് ​ആ​ക്കം​ ​കൂ​ട്ടി റോ​ഡി​ന്റെ​ ​അ​ടി​ത്ത​റ​ ​കൂ​ടു​ത​ൽ​ ​ബ​ല​പ്പെ​ടുത്തും.റോ​ഡ് ​ഉ​യ​ർ​ത്തി​യ​ ​ശേ​ഷം​ ​ബി.​എം​ ​ആ​ൻ​ഡ് ​ബി.​സി​ ​പ്ര​വൃ​ത്തി​ ​ചെ​യ്യു​മെ​ന്ന് ​തി​രൂ​ർ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​അ​സി​. ​എ​ൻ​ജി.​ ​സി.​ ​വി​മ​ൽ​രാ​ജ് ​പ​റ​ഞ്ഞു​ .​

വൈകിപ്പിച്ചത് വാട്ടർ അതോറിറ്റി

വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യു​ടെ​ ​ജ​ല​ ​വി​ത​ര​ണ​ ​പൈ​പ്പു​ക​ൾ​ ​സ്ഥാ​പി​ക്കാ​നു​ള്ള​തി​നാ​ലാ​ണ് ​പ്ര​വൃ​ത്തി​ ​തു​ട​ങ്ങാ​ൻ​ ​വൈ​കി​യ​തെ​ന്നാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്.

പ്ര​വൃ​ത്തി​ ​ടെ​ൻ​ഡ​ർ​ ​ചെ​യ്‌​ത് ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​പൈ​പ്പു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത്.

ര​ണ്ടാം​ ​ഘ​ട്ട​ ​പ്ര​വൃ​ത്തി​യാ​യ​ ​പൂ​ഴി​ക്കു​ന്ന് ​മു​ത​ൽ​ ​ആ​ലി​ങ്ങ​ൽ​ ​വ​രെ​യും​ ​ച​മ്ര​വ​ട്ടം​ ​ശാ​സ്ത​ ​എ.​യു.​പി​ ​സ്കൂ​ൾ​ ​മു​ത​ൽ​ ​ച​മ്ര​വ​ട്ടം​ ​ക​ട​വ് ​വ​രെ​യു​ള്ള​ ​റോ​ഡി​ന്റെ ​ ​ന​വീ​ക​ര​ണത്തിന് ​സാ​ങ്കേ​തി​ക​ാ​നു​മ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​ത​ന്നെ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​കും സി.​ ​വി​മ​ൽ​രാ​ജ്,​ അ​സി​സ്റ്റന്റ് ​എ​ൻ​ജി​നീ​യ​ർ,​​​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ്,​​​തി​രൂർ

കാ​ല​വ​ർ​ഷം​ ഇത്തവണ ​നേ​ര​ത്തെ​ ​തു​ട​ങ്ങി​യ​തും​ ​പ​ണി​ ​വൈ​കി​പ്പി​ച്ചു.