കോന്നിയി​ൽ കരിയാട്ടത്തി​ന് തുടക്കം

Tuesday 02 September 2025 12:09 AM IST

കോന്നി : ജനങ്ങളുടെ വികസന ആവശ്യങ്ങളിൽ മുന്നിട്ടിറങ്ങുന്ന ജനപ്രതിനിധിയാണ് അഡ്വ.കെ.യു.ജനീഷ് കുമാറെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ പറഞ്ഞു. കോന്നി കരിയാട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ജനങ്ങൾക്ക് വേണ്ടി ഉച്ചത്തിൽ സംസാരിക്കുന്ന ജനപ്രതിനിധിയാണ് ജനീഷ്. കോന്നി ഗവ.മെഡിക്കൽ കോളേജിനെ ആരോഗ്യമുള്ള സ്ഥാപനമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിയോജക മണ്ഡലത്തിലെ റോഡുകൾ, സ്കൂളുകൾ എല്ലാം നോക്കിയാൽ അതിലുണ്ടായ വികസനം കാണാം. ഇത് സോഷ്യൽ മീഡിയ കാലമാണ്. കരിയാട്ടം പോലുള്ള കൂടിച്ചേരലുകൾ കാലഘട്ടത്തിന് ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു. യോഗത്തിൽ സംഘാടക സമിതി കൂടിയായ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഖറിയ മാർ അപ്രേം മെത്രാപ്പൊലീത്ത എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗം അഡ്വ.ഹരിദാസ്ഇടത്തിട്ട, എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, അബ്ദുൾ റസാഖ് മൗലവി, രാജു ഏബ്രഹാം എക്സ്.എം.എൽ.എ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മകാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി, അഡ്വ.സുരേഷ് സോമ പി.ജെ.അജയകുമാർ, ശ്യാംലാൽ, കേരള സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ.ആർ.ബി രാജീവ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു. കാർട്ടൂണിസ്റ്റ് ജിതേഷ്ജി സ്പീഡ് കാർട്ടൂൺ വരച്ച് കാണികൾക്ക് വിസ്മയം തീർത്തു.