കുടുംബശ്രീ വിപണനമേള
Monday 01 September 2025 12:13 AM IST
അടൂർ : അടൂർ ഓണവും കുടുംബശ്രീ മിഷൻ വിപണനമേളയും ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ ചെയർമാൻ കെ.മഹേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. എം.പി.മണി അമ്മ, സി കൃഷ്ണകുമാർ, ഡിനി ഡാനിയൽ, ഡി.സജി, അഡ്വ.ബിജു വർഗീസ്, ഡോ,വർഗീസ് പേരയിൽ, സാംസൺ ഡാനിയൽ, ആദില.എസ്, രൂപേഷ് അടൂർ, കെ.ജി.വാസുദേവൻ. വത്സല പ്രസന്നൻ, രാജിപ്രസാദ്, അജിതകുമാർ, ശ്രീജാമോൾ, ഫൗസിയാ,രേഖ ബാബു എന്നിവർ സംസാരിച്ചു. 15 സംരംഭക യൂണിറ്റുകളും കൊടുമൺ റൈസ്,കുത്താമ്പള്ളി കൈത്തറി യൂണിറ്റ്, രുചികരമായ ഭക്ഷണം തയാറാക്കുന്നതിനായി ഫുഡ് കോർട്ടും ഉണ്ട്.