ഓണാഘോഷം തുടങ്ങി
Monday 01 September 2025 12:19 AM IST
പത്തനംതിട്ട : ഏഴുദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിന് ഘോഷയാത്രയോടെ പത്തനംതിട്ടയിൽ തുടക്കമായി. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് നഗരസഭയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, പ്രതിപക്ഷ നേതാവ് എ.ജാസിംകുട്ടി, കൗൺസിലർമാരായ അഡ്വ.എ.സുരേഷ് കുമാർ, സി.കെ.അർജുനൻ, എ.ഡി.എം ജ്യോതി.ബി, കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ ആദില.എച്ച്, ഡി.ടി.പി.സി സെക്രട്ടറി ജയറാണി.കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.