സാംസ്‌കാരിക സമ്മേളനം
Monday 01 September 2025 12:22 AM IST
മല്ലപ്പള്ളി : മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തുതല ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു കൂടത്തിൽ അദ്ധ്യക്ഷനായിരുന്നു. മേഘ സുധീർ മുഖ്യാതിഥിയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ മുഖ്യസന്ദേശം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആനി രാജു, ബ്ലോക്ക് പഞ്ചായത്ത് ആംഗങ്ങളായ ബിന്ദു ചന്ദ്രമോഹൻ, ഈപ്പൻ വർഗീസ്, സിന്ധു സുഭാഷ്, ജോസഫ് ജോൺ, ജ്ഞാനമണി മോഹൻ, ലൈല അലക്‌സാണ്ടർ, സുധികുമാർ, റിമി ലിറ്റി എന്നിവർ സംസാരിച്ചു.