ഓണാഘോഷ പരിപടി
Monday 01 September 2025 12:30 AM IST
അടൂർ : ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കുടുംബ കോടതി ജഡ്ജി പി.വി.റജുല ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് ബിജു വർഗീസ് അദ്ധ്യക്ഷതവഹിച്ചു. മജിസ്ട്രേറ്റ് യു.കൃഷ്ണനുണ്ണി, മുൻസിഫ് വൈ.ഷെറിൻ, ബാർ അസോസിയേഷൻ സെക്രട്ടറി നിഖിൽ എ.അസീസ്, പഴകുളം മധു, എം.പ്രിജി, എ.താജുദ്ദിൻ, മണ്ണടി മോഹനൻ, വിശ്വനാഥൻ നായർ, അരവിന്ദ്.എസ്, സി പ്രദീപ് കുമാർ, ബിജു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അഭിഭാഷക കലോത്സവത്തിൽ വിജയികളായ സവിത അഭിലാഷ്, ഇടക്കാട് സിദ്ധാർത്ഥൻ എന്നിവരെ ആദരിച്ചു.