ഓണച്ചന്ത ആരംഭിച്ചു
Monday 01 September 2025 12:31 AM IST
അടൂർ : ഓണത്തിന് സബ്സിഡി നിരക്കിൽ എല്ലാത്തരം ഭക്ഷ്യധാന്യങ്ങളും ലഭ്യമാക്കാൻ അടൂരിൽ സപ്ലൈക്കോ ഓണച്ചന്ത ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭാ ചെയർമാൻ കെ.മഹേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ആദ്യ വില്പന പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിഅമ്മ നിർവ്വഹിച്ചു. മുൻ ചെയർമാനും കൗൺസിലറുമായ ഡി.സജി, സംസൺ ഡാനിയൽ, സജു മിഖായേൽ, അനശ്വര രാജൻ, ലിജു മണക്കാല, രാജൻ സുലൈമാൻ, ഡിപ്പോ മാനേജർ ബെറ്റ്സി,താലൂക്ക് സപ്ലൈ ഓഫീസർ രാജീവ് എന്നിവർ സംസാരിച്ചു.