സ്നേഹാശ്രമത്തിൽ കഥാപ്രസംഗം
Monday 01 September 2025 12:34 AM IST
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 6ന് വൈകിട്ട് 4ന് സ്നേഹാശ്രമത്തിൽ കഥാപ്രസംഗ പരിപാടി നടത്തുന്നു. കാഥികൻ കല്ലട വി.വി.ജോസ് 'ഉമ്മിണിത്തങ്ക" കഥ അവതരിപ്പിക്കും. അത്തംനാളിൽ കുവൈറ്റ് കേരള കൾച്ചറൽ അസോസിയേഷന്റെ ഓണപരിപാടികളോടെയാണ് സ്നേഹാശ്രമത്തിലെ ഓണാഘോഷം ആരംഭിച്ചത്. ചെന്തിപ്പിൽ എൽ.പി സ്കൂൾ, കരിങ്ങന്നൂർ ഗവ. യു.പി സ്കൂൾ, പാരിപ്പള്ളി അമൃത സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ, നാവായ്ക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്നേഹാശ്രമം സന്ദർശിച്ച് ഓണവിരുന്നും ഓണക്കളികളും സംഘടിപ്പിച്ചു. നിരവധി സംഘടനകളാണ് സ്നേഹാശ്രമത്തിൽ ഓണാഘോഷം നടത്തുന്നത്.