ഉത്സവബത്ത നൽകണം
Monday 01 September 2025 12:35 AM IST
കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക തീർക്കുകയും മൂവായിരം രൂപ ഉത്സവബത്ത അനുവദിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി കേന്ദ്ര ഗ്രാമവികസന മന്ത്രിക്കും കേന്ദ്ര തൊഴിലുറപ്പ് മിഷനോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിന് പദ്ധതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന അശാസ്ത്രീയ നിയമ പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് കണക്കുകൾ സംബന്ധിച്ച് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം തൊഴിലാളികൾക്ക് ഓണം ആഘോഷിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് അദ്ധ്യക്ഷനായി.