ഗൃഹനാഥനെ മർദ്ദിച്ച പ്രതി പിടിയിൽ
Monday 01 September 2025 12:36 AM IST
കരുനാഗപ്പള്ളി: വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മർദ്ദിച്ച പ്രതികളിൽ ഒരാളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പാട് ചെറിയഴീക്കൽ താഴ്ചയിൽ വീട്ടിൽ സുനിലാണ് (51) പിടിയിലായത്. ആലപ്പാട് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുമുറ്റത്തിരുന്ന് മദ്യപിക്കുന്നത് തടഞ്ഞപ്പോൾ പ്രതികൾ ഗൃഗനാഥന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയും വലത് ചെവി കടിച്ച് മുറിക്കുകയുമായിരുന്നു. പരാതിക്കാരൻ ചികിത്സയിലാണ്. കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആഷിക്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.