ദേശീയ കായിക ദിനം
Monday 01 September 2025 12:37 AM IST
കൊല്ലം: ഹോക്കി മാന്ത്രികനായ മേജർ ധ്യാൻചന്ദിന്റെ 120-ാമത് ജന്മദിനം ദേശീയ കായിക ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ സ്പോർട്ട് കൗൺസിൽ, കൊല്ലം സായ്, കൊല്ലം ഹോക്കിയും സംയുക്തമായി വിവിധ മത്സരങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ സ്പോർട്ട് കൗൺസിൽ സെക്രട്ടറി ശ്രീകുമാരി മേജർ ധ്യാൻചന്ദിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രദർശന മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ കായികദിന പ്രതിജ്ഞ കേരള പൊലീസ് ഹോക്കി ടീമംഗം ശ്രീലാൽ ചൊല്ലിക്കൊടുത്തു. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണ്ണസ്റ്റ് മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം സായി സെന്റർ ഇൻ ചാർജ് രാജീവ് തോമസ് അദ്ധ്യക്ഷനായി.