വിദ്യാഭ്യാസ അവാർഡ് വിതരണം
Monday 01 September 2025 1:50 AM IST
കാളികാവ്: കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് 2025 വിതരണം ചെയ്തു. കാളികാവ് ബാപ്പു ഹാജി മെമ്മോറിയൽ ഇവന്റ് അരീനയിൽ നടന്ന ചടങ്ങ് ഡക്സ്‌ഫോഡ് സ്ഥാപകൻ എറമ്പത്ത് അഷറഫ് ഉദ്ഘാടനം ചെയ്തു.
വിവിധ രംഗങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളാണ് വിതരണം നടത്തിയത്.
അവാർഡ് ദാനം ഷറഫുദ്ദീൻ ചോലാസ് , മൊയ്തീൻകുട്ടി കാരക്കാടൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു..
പ്രസിഡന്റ് തൊണ്ടിയിൽ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ടി നാസർ, റഷീദ് പൂന്താനത്ത്, ഷാനവാസ് പാറോൾ, നാസർ തെക്കേടത്ത്, പി.കെ ഗഫൂർ,അഷറഫ് വള്ളിയിൽ , സക്കീർ പെരുമുണ്ട, വി.പി ഷിയാസ്,
എന്നിവർ പ്രസംഗിച്ചു.ഹാഫിസ് മുഹമ്മത് ഇബ്രാഹിം, സുബൈർ മമ്പാടൻ, പി.മുജീബ് എന്നിവർ നേതൃത്വം നൽകി.