സംഘടനാ ശിൽപ്പശാല
Monday 01 September 2025 1:51 AM IST
മലപ്പുറം: ബി.ജെ.പി സംസ്ഥാന സംഘടനാ ശിൽപ്പശാലയുടെ തുടർച്ചയായി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾ ഉൾപ്പെടുന്ന മേഖല സംഘടനാ ശിൽപ്പശാല നാളെ അങ്ങാടിപ്പുറത്ത് നടക്കും. അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തിൽ നടക്കുന്ന ശിൽപ്പശാല രാവിലെ ഒമ്പതിന് ബി.ജെ. പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും. 400 പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുക്കും.ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, അഡ്വ. എസ്.സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന വൈസ്.പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ്ജ് ,സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും