കിടിലൻ കൊല്ലം

Monday 01 September 2025 7:17 AM IST

തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്‌സ് 7 വിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊല്ലം 17.2 ഓവറിൽ ലക്ഷ്യത്തിലെത്തി (183/3) . വിജയത്തോടെ ഏഴ് മല്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി കൊല്ലം രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. 4 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ കൊല്ലത്തിൻ്റെ വിജയ് വിശ്വനാഥാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് സമീപ മത്സരങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്യാപ്ടൻ കൃഷ്ണ‌പ്രസാദും (35), വിഷ്‌ണു രാജും (32) നൽകിയത്.

ഇരുവരും ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ 76 റൺസ് കൂട്ടിച്ചേർത്തു. മികച്ച റൺറേറ്റോടെ മുന്നേറിയ റോയൽസിനെ തടയാൻ വിജയ് വിശ്വനാഥിനെ ഇറക്കിയ കൊല്ലം ക്യാപ്‌ടൻ സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. തൻ്റെ അടുത്തടുത്ത ഓവറുകളിൽ വിഷ്ണുരാജിനെയും കൃഷ്ണപ്രസാദിനെയും അബ്ദുൾബാസിദിനെയും (2) മടക്കി വിജയ് വിശ്വനാഥ് കൊല്ലത്തിന് ബ്രേക്ക് ത്രൂ നൽകി.

തുടരെയുള്ള വിക്കറ്റുകൾ ഇന്നിം‌ഗ്‌സിൻ്റെ വേഗത്തെ ബാധിച്ചെങ്കിലും എം നിഖിൽ (26), സഞ്ജീവ് സതീശൻ (34), അഭിജിത് പ്രവീൺ (പുറത്താകാതെ 20) എന്നിവരുടെ ഇന്നിങ്സുകൾ റോയൽസിന് മികച്ച സ്കോർ നല്കി.

പരിക്കിനെ തുടർന്ന് മുഖത്ത് ഒൻപത് സ്റ്റിച്ചുകളുമായി ഇറങ്ങിയാണ് വിജയ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഏദൻ ആപ്പിൾ ടോം, എ ജി അമൽ, അജയഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിക്കിറങ്ങിയ കൊല്ലത്തിനെ അഭിഷേക് ജെ നായർ (പുറത്താകാതെ 60), വിഷ്ണു വിനോദ് (33), സച്ചിൻ ബേബി(25 പന്തിൽ 46), ആഷിഖ് മുഹമ്മദ് (8 പന്തിൽ 23) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് അനായാസം വിജയതീരത്തെത്തിച്ചു.

കൊ​ച്ചി​,​ ​സ​ബാ​ഷ് ​സ​ഞ്ജു തി​രു​വ​ന​ന്ത​പു​രം​ ​:​ ​കെ.​സി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ല​പ്പി​ ​റി​പ്പി​ൾ​സി​നെ​ ​മൂ​ന്ന് ​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​ ​കൊ​ച്ചി​ ​ബ്ലൂ​ ​ടൈ​ഗേ​ഴ്‌​സ് ​വി​ജ​യ​ക്കു​തി​പ്പ് ​തു​ട​രു​ന്നു.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ആ​ല​പ്പി​ ​റി​പ്പി​ൾ​സ് 20​ ​ഓ​വ​റി​ൽ​ ​ആ​റ് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ 176​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​കൊ​ച്ചി​ 18.2​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(178​/7​).​ 83​ ​റ​ൺ​സെ​ടു​ത്ത കൊച്ചിയുടെ​ ​സ​ഞ്ജു​ ​സാം​സ​ണാ​ണ് ​പ്ലെ​യ​ർ​ ​ഓ​ഫ് ​ദി​ ​മാ​ച്ച്.​ 41​ ​പ​ന്ത് ​നേ​രി​ട്ട് 9​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​സ​ഞ്ജു​വി​ന്റെ​ ​ഇ​ന്നിം​ഗ്‌​സ്.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​തോ​ൽ​വി​ ​മു​ന്നി​ൽ​ക്ക​ണ്ട​ ​കൊ​ച്ചി​യ്‌​ക്ക് ​പി.​എ​സ് ​ജെ​റി​ന്റെ​യും​ ​(​പു​റ​ത്താ​കാ​തെ​ 13​ ​പ​ന്തി​ൽ​ 25​),​ ​കെ.​ ​അ​ജീ​ഷി​ന്റെ​യും​ ​(18​)​ ​ഇ​ന്നിം​ഗ്‌​സു​ക​ൾ​ ​നി​ർ​ണാ​യ​ക​മാ​യി.​ ​ജ​ല​ജ് ​സ​ക്‌​സേ​ന​യും,​രാ​ഹു​ലും,​ശ്രീ​രൂ​പും​ ​ആ​ല​പ്പി​ക്കാ​യി​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി. നേ​ര​ത്തേ​ ​ജ​ല​ജ് ​സ​ക്സേ​ന​ ​(42​ ​പ​ന്തി​ൽ​ 71​),​ ​ക്യാ​പ്ട​ൻ​ ​മു​ഹ​മ്മ​ദ് ​അ​സ്‌​ഹ​റു​ദ്ദീ​ൻ​ ​(64​)​ ​എ​ന്നി​വ​രു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​ആ​ല​പ്പി​യെ​ ​ന​ല്ല​ ​സ്കോ​റി​ൽ​എ​ത്തി​ച്ച​ത്.​ ​കൊ​ച്ചി​യ്ക്ക് ​വേ​ണ്ടി​ ​കെ​ .എം​ ​ആ​സി​ഫ് ​മൂ​ന്നും​ ​പി​.എ​സ് ​ജെ​റി​ൻ‍​ ​ര​ണ്ട് ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.