'നീ അല്ല കരയേണ്ടത്, നീ ഇരയല്ല; കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരനാണ്'; ആ പെൺകുട്ടിയോട് റിനിക്ക് പറയാനുള്ളത്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയോട് പുറത്തുവരാനും ഉണ്ടായ വേദനകൾ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടി റിനി ആൻ ജോർജ്. താൻ അഭിമുഖത്തിനിടെ പറഞ്ഞ ചില കാര്യങ്ങൾ കേരള രാഷ്ട്രീയത്തിൽ വിവാദമായതിന് പിന്നാലെയാണ് റിനി ആൻ ജോർജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
'വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട. നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്. ഒരു ജനസമൂഹം തന്നെയുണ്ട്. നീ അല്ല കരയേണ്ടത്... നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം. കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്. നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു.'- റിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് റിനി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്ര ആരോപണങ്ങൾ അടക്കം പുറത്തുവന്നത്. പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജിവച്ചിരുന്നു.
റിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് അവളോടാണ്...
പ്രിയ സഹോദരി...
ഭയപ്പെടേണ്ട...
വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട...
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്...
ഒരു ജനസമൂഹം തന്നെയുണ്ട്...
നീ അല്ല കരയേണ്ടത്... നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം...
കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്...
നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു...
നീ ഇരയല്ല
നീ ശക്തിയാണ്... നീ അഗ്നിയാണ്...