അക്കാഡമി ഒഫ് മെഡിക്കൽ സ്‌പെഷ്യാലിറ്റീസ് സംസ്ഥാനതല ചാപ്റ്റർ വാർഷിക സമ്മേളനം

Tuesday 02 September 2025 12:22 AM IST
മൂവാറ്റുപുഴയിൽ നടന്ന അക്കാഡമി ഒഫ് മെഡിക്കൽ സ്‌പെഷ്യാലിറ്റീസ് സംസ്ഥാന തല ചാപ്റ്റർ വാർഷിക സമ്മേളനം ഐ.എം.എ സംസ്ഥാന ശാഖാ പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഭാഗമായ അക്കാഡമി ഒഫ് മെഡിക്കൽ സ്‌പെഷ്യാലിറ്റീസ് സംസ്ഥാന തല ചാപ്റ്റർ മൂവാറ്റുപുഴ ശാഖയുടെ വാർഷിക സമ്മേളനം ഐ.എം.എ സംസ്ഥാന ശാഖാ പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. അക്കാഡമി ഒഫ് മെഡിക്കൽ സ്‌പെഷ്യാലിറ്റീസ് സംസ്ഥാന ചെയർമാൻ ഡോ. അജിത്ത് ഭാസ്‌കർ അദ്ധ്യക്ഷനായി. സംസ്ഥാന മുൻ പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരൻ, നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ എം.എൻ. മേനോൻ, ജോയിന്റ് സെക്രട്ടറി ഡോ. അലക്സ് ഇട്ടിച്ചെറിയ, അക്കാഡമി സെക്രട്ടറി ഡോ. കെ. സന്ധ്യാ കുറുപ്പ് , ഐ.എം.എ മൂവാറ്റുപുഴ പ്രസിഡന്റ് ഡോ. എബ്രഹാം മാത്യു, സെക്രട്ടറി ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. അജി ബാലകൃഷ്ണൻ, സെക്രട്ടറി ഡോ. ‌ഡി. അതുൽ, കൺവീനർ ഡോ. പി.കെ. വിനോദ്, ട്രഷറർ ഡോ. ജിത്തു ജേക്കബ് വറുഗീസ്, ഡോ. സജേഷ് അശോകൻ, ഡോ. വിനോദ് എസ്. നായർ, തമ്മന ഷേണായി എന്നിവർ സംസാരിച്ചു. വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ആധുനിക പ്രവണതകൾ സംബന്ധിച്ച് ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി.ജി വിദ്യാർഥികൾക്ക് വേണ്ടി പോസ്റ്റർ അവതരണവും നടന്നു. സമ്മേളനത്തിൽ 600ലേറെ ഡോക്ടർമാർ പങ്കെടുത്തു.