ഓണാഘോഷത്തിന് ഡാൻസ് കളിക്കുന്നതിനിടെ നിയമസഭ  ജീവനക്കാരൻ  കുഴഞ്ഞുവീണ്  മരിച്ചു

Monday 01 September 2025 7:30 PM IST

തിരുവനന്തപുരം: ഓണാഘോഷ പരിപാടിയുടെ ഭാഗമായി വേദിയിൽ ഡാൻസ് കളിക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയിലെ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഡാൻസ് കളിക്കുന്നതിനിടെയാണ് ഡപ്യൂട്ടി ലെെബ്രേറിയൻ വി ജുനെെസ് (46) കുഴഞ്ഞുവീണ് മരിച്ചത്. മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വയനാട് ബത്തേരി സ്വദേശി ആണ് ജുനെെസ്. കുഴഞ്ഞുവീണ ജുനെെസിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംഎൽഎ ആയിരിക്കെ പി വി അൻവറിന്റെ പ്രെെവറ്റ് സെക്രട്ടറിയായിരുന്നു ജുനെെസ്.