അയ്യങ്കാളി ജന്മദിനാഘോഷം 

Tuesday 02 September 2025 12:51 AM IST
d

പരപ്പനങ്ങാടി : നെയ്തല്ലൂർ കുർണംകുഴി ശ്മശാന പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളിയുടെ 162-ാമത് ജന്മദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് മണ്ണുംപുറത്ത് അനീഷ് അദ്ധ്യക്ഷത വഹിച്ചു . ചടങ്ങ് കാസർകോട് ജില്ലാ എ.ഡി.എം ആൻഡ് ഡെപ്യൂട്ടി കളക്ടർ അഖിൽ പോൽത്തരൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരനും എഴുത്തുകാരുമായ തോലിൽ സുരേഷ് അയ്യൻകാളി അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ ഇ.ടി. സുബ്രഹ്മണ്യൻ, സി. ജയദേവൻ, ടി.പി. മോഹൻദാസ് എന്നിവരും നന്തനാർ പുരസ്‌കാര ജേതാവും കഥാകൃത്തുമായ സുഭാഷ് ഒട്ടുംപുറം, കെ.സി. ഉണ്ണികൃഷ്ണൻ, ടി. ദശന്യ ദേവൻ, കെ.പി. താമികുട്ടി എന്നിവർ ആശംസകളർപ്പിച്ചു. ശ്മശാന പരിപാലന സമിതി സെക്രട്ടറി രാജേഷ് കെ. നെയ്തല്ലൂർ സ്വാഗതവും അണ്ടികടവത്ത് സുനി നന്ദി പറഞ്ഞു