ഓണച്ചന്ത ആരംഭിച്ചു

Tuesday 02 September 2025 12:55 AM IST
ഓണച്ചന്ത ആരംഭിച്ചു

മലപ്പുറം : നഗരസഭയുടെയും മലപ്പുറം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മലപ്പുറം കളക്ടറേറ്റിനകത്ത് ഓണച്ചന്ത ആരംഭിച്ചു. പച്ചക്കറി ഇനങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവ ചന്തയിൽ ലഭിക്കും. സെപ്തംബർ 4 വരെ പ്രവർത്തിക്കും. ഓണച്ചന്തയുടെ ഉദ്ഘാടനം പി ഉബൈദുള്ള എം.എൽ എ നിർവ്വഹിച്ചു. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.ശ്രീലേഖ , കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രീത കുമാരൻ, കൃഷി അസിസ്റ്റന്റ് ശ്രീലജ, കൃഷി അസി. ഇജാസ് അഹ്മദ്, മുഹമ്മദ് അലി, ആത്മ ബാലകൃഷ്ണൻ, സൈതലവി, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു