'ജലമാണ് ജീവൻ' കാമ്പെയിൻ

Tuesday 02 September 2025 12:57 AM IST
ജലമാണ് ജീവൻ ക്യാമ്പയിൻ കിണർ ക്ലോറിനേറ്റ് ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത. എ ഉദ്ഘാടനം നിർവഹിക്കുന്നു.

കുരുവട്ടൂർ: ഹരിത കേരളം മിഷൻ തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ നടത്തുന്ന 'ജലമാണ് ജീവൻ' ജനകീയ കാമ്പെയിന് തുടക്കം. പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത.എ പയമ്പ്രയിൽ പൊതുകിണർ ക്ലോറിനേറ്റ് ചെയ്ത് നിർവഹിച്ചു. അമീബിക്ക് മസ്തിഷ്‌ക ജ്വരം ഉൾപ്പെടെയുള്ള ജലജന്യ രോഗ പ്രതിരോധം ലക്ഷ്യമിട്ടാണ് കാമ്പെയിൻ. പഞ്ചായത്തിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തുകയും ടാങ്കുകൾ വൃത്തിയാക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു പ്രദോഷ്, യു.പി.സോമനാഥൻ, എം.കെ.ലിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്‌പെക്ടർ സുധീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശാവർക്കർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.