യാത്രക്കാർക്ക് സന്തോഷ വാർത്ത; പൂജാ  അവധിക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

Monday 01 September 2025 7:59 PM IST

ചെന്നെെ: പൂജാ അവധിക്ക് തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത് - സാന്ത്രാഗാച്ചി - തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ സർവീസാണ് പൂജാ അവധിക്കാലത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്ക് പരിഗണിച്ചാണ് ഈ തീരുമാനം. 06081 തിരുവനന്തപുരം നോർത്ത് - സാന്ത്രാഗാച്ചി സ്‌പെഷ്യൽ എക്‌സ്‌പ്രസ് സെപ്തംബർ അഞ്ചാം തീയതി മുതൽ ഒക്‌ടോബർ 17 വരെ എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽ നിന്ന് സർവീസ് നടത്തും.

06082 സാന്ത്രാഗാച്ചി - തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ എക്‌സ്പ്രസ് സെപ്തംബർ എട്ടാം തീയതി മുതൽ ഒക്ടോബർ 20 വരെ എല്ലാ തിങ്കളാഴ്ചകളിലും സാന്ത്രാഗാച്ചിയിൽ നിന്ന് സർവീസ് നടത്തും. 14 എസി ത്രീ ടയർ ഇക്കണോമി, രണ്ട് സ്ലീപ്പർ‌ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളാണ് ട്രെയിനിലുള്ളത്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.