ജി.എച്ച്.എസ് നെടുവയിൽ ഓണാഘോഷം 

Tuesday 02 September 2025 12:59 AM IST
നെടുവ ഗവ. ഹൈസ്‌കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ചു സ്‌കൂളിലെ ചിത്ര അധ്യാപകൻ കൂടിയായ സന്തോഷ് ഒരുക്കിയ സെൽഫി പോയിന്റ്‌

പരപ്പനങ്ങാടി : ജി.എച്ച്.എസ് നെടുവയിൽ വിപുലമായി ഓണാഘോഷം. പ്രധാനാദ്ധ്യാപിക വി ദേവി, പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ, എസ്.എം.സി ചെയർമാൻ ശശികുമാർ, എം.ടി.എ പ്രസിഡന്റ് കൃഷ്ണപ്രിയ, സ്റ്റാഫ് സെക്രട്ടറി സുമേഷ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ അരങ്ങേറി. സ്‌കൂളിലെ ചിത്ര അദ്ധ്യാപകനായ സന്തോഷ് ഒരുക്കിയ സെൽഫി പോയിന്റ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് സ്റ്റാഫ്, പി.ടി.എ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നൊരുക്കിയ ഓണസദ്യയിൽ സ്ഥലത്തെ വിശിഷ്ട വ്യക്തികളായ പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ്, വാർഡ് കൗൺസിലർ മഞ്ജുഷ പ്രലോഷ്, പരപ്പനങ്ങാടി എസ്.ഐ വിമൽ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ കബീർ മച്ചഞ്ചേരി എന്നിവർ പങ്കെടുത്തു.