സുകൃതം പദ്ധതി ആരംഭിച്ചു
Tuesday 02 September 2025 12:12 AM IST
ഉള്ളിയേരി: ദത്ത് ഗ്രാമത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യവുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന സുകൃതം പദ്ധതിക്ക് തുടക്കമായി. എൻ. എസ്. എസ്. റീജിയനൽ പ്രോഗ്രാം കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.എ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.എം ബഷീർ സന്ദേശം നൽകി. പ്രോഗ്രാം ഓഫീസർ പി. വിനോദ്, ലീഡർമാരായ വി.നിയോഗ്, ഇ. കെ ഗോപിക എന്നിവർ നേതൃത്വം നൽകി. വയോജനങ്ങളെ ഓണപ്പുടവയും ഓണസദ്യയും നൽകി ആദരിച്ചു. കിടപ്പിലായ വയോജനങ്ങൾക്ക് കുട്ടികൾ വീട്ടിലെത്തി സമ്മാനം നൽകി . നഗരത്തിൽ വഴിയോരങ്ങളിൽ കഴിയുന്നവർക്ക് കുട്ടികൾ ഭക്ഷണം എത്തിച്ചു നൽകി.