ഓണാഘോഷവും വിപണനമേളയും
Tuesday 02 September 2025 12:15 AM IST
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു മൂടാടി യിൽ നിന്നാരംഭിച്ച ഘോഷയാത്ര നന്തിയിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.പി. അഖില, എം. കെ മോഹനൻ, ടി.കെ. ഭാസ്കരൻ, മെമ്പർ റഫീഖ്പുത്തലത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് വിജയരാഘവൻ, വി.വി.സുരേഷ്, ഒ.രാഘവൻ, റസൽ നന്തി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ അരങ്ങേറി. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും മറ്റ് സാധന സാമഗ്രികളുമാണ് വിപണനമേളയിലുള്ളത്. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും വി.കെ കമല നന്ദിയും പറഞ്ഞു.