കർഷക ചന്ത ആരംഭിച്ചു

Tuesday 02 September 2025 12:20 AM IST
മുക്കം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ അഗസ്ത്യൻ മുഴിയിൽ ആരംഭിച്ച കർഷക ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി.ടി. ബാബു നിർവ്വഹിക്കുന്നു

മുക്കം: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കർഷക ചന്ത (ഓണച്ചന്ത ) നഗരസഭ ചെയർപേഴ്സൺ പി. ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദിനി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടിൻസി ടോം സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റുബീന, പ്രജിത പ്രദീപ്‌, കൗൺസിലർമാരായ എം. മധു, പി ജോഷില, അശ്വതി സനൂജ് എന്നിവർ പങ്കെടുത്തു. പൊതുവിപണിയേക്കാൾ 10 മുതൽ 20 ശതമാനം വരെ അധിക വില നൽകി കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ചതാണ് ഉത്പന്നങ്ങൾ. പൊതു വിപണിയിലെ ചില്ലറ വില്പന വിലയേക്കാൾ 30ശതമാനം വരെ കുറഞ്ഞ വിലയ്ക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. കർഷക ചന്ത നാലിന് സമാപിക്കും.