എസ്.ബി.ഐ ഫ്ളിപ്കാർട്ട് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

Tuesday 02 September 2025 12:42 AM IST

കൊച്ചി: എസ്.ബി.ഐ കാർഡും ഫ്ളിപ്കാർട്ടും സംയുക്തമായി ഫ്ളിപ്കാർട്ട് എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് എന്ന പേരിൽ പുതിയ സംവിധാനം പ്രഖ്യാപിച്ചു. ലാഭകരമായ ഷോപ്പിംഗിനായി പ്രത്യേക ക്യാഷ്ബാക്ക് ആനുകൂല്യങ്ങളോടെയാണ് ഫ്ളിപ്കാർട്ട് എസ്.ബി.ഐ കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിന്ത്രയിൽ നിന്നും ഷോപ് ചെയുമ്പോൾ ഉപഭോക്താക്കൾക്ക് 7.5% ക്യാഷ്ബാക്കും ഫ്ളിപ്കാർട്ട്, ഷോപ്പ്‌സി, ക്ലിയർട്രിപ്പ് എന്നിവയിൽ ചെലവഴിക്കുമ്പോൾ 5% ക്യാഷ്ബാക്കും ലഭിക്കും. ഫ്ളിപ്കാർട്ടിൽ വിവിധ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ റിവാർഡിംഗ് വാല്യു പ്രൊപ്പോസിഷൻ, സൊമാറ്റോ, ഊബർ, നെറ്റ്-മെഡ്‌സ്, പി.വി.ആർ പോലുള്ള ബ്രാൻഡുകളിൽ 4% ക്യാഷ്ബാക്കും തെരഞ്ഞെടുത്ത മറ്റ് പർച്ചേസുകളിൽ ഒരു ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. എസ്.ബി.ഐ കാർഡ് വെബ്‌സൈറ്റ്, ഫ്ളിപ്കാർട്ട് ആപ്പ്, എസ്.ബി.ഐ കാർഡ് സ്‌പ്രിംന്റ് എന്നിവ വഴി ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.