ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നിലനിർത്തി ടെക്‌നോപാർക്ക്

Tuesday 02 September 2025 12:43 AM IST

തിരുവനന്തപുരം: ഗുണനിലവാരം, പരിസ്ഥിതി, സുരക്ഷ, മാനേജ്‌മെന്റ് എന്നിവയുടെ ഐ.എസ്.ഒ മാനദണ്ഡങ്ങളുടെ സർട്ടിഫിക്കേഷൻ ടെക്‌നോപാർക്ക് നിലനിർത്തി. ജർമ്മനി ആസ്ഥാനമായ ടി.യു.വി എസ്. യു.ഡി സൗത്ത് ഏഷ്യയുടെ ഐ.എസ്.ഒ 9001 (ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം), ഐ.എസ്.ഒ 14001 (എൻവയോൺമെന്റൽ മാനേജ്‌മെന്റ് സിസ്റ്റം), ഐ.എസ്.ഒ 45001 (ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം) എന്നീ സർട്ടിഫിക്കേഷനുകളാണ് ലഭിച്ചത്. ടെക്‌നോപാർക്ക് വിവിധ മേഖലകളിൽ ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ അംഗീകാരം.

ഗുണനിലവാരം, ജീവനക്കാരുടെ സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം, പ്രവർത്തന മികവ് എന്നിവയിൽ ഉയർന്ന നിലവാരം പുലർത്തുന്ന പാർക്കിന്റെ പ്രതിബദ്ധതയാണ് ഈ സർട്ടിഫിക്കഷനുകളെന്ന് ടെക്‌നോപാർക്ക് സി.ഇ.ഒ റിട്ട. കേണൽ സഞ്ജീവ് നായർ പറഞ്ഞു.